Tuesday, 25 April 2017

കുഞ്ഞാപ്പൂന്റെ ഒരുവണ്ടി*.


           മൂന്നാംക്‌ളാസ്സിലാണ് എന്ന് തോന്നുന്നു...ഓർമ്മകൾ പച്ചപുതച്ചു നിൽക്കണത് അന്നുമുതലാണ്....അതിനുമപ്പുറം 'മറവിയാണ്' ചില ഓർമകളെ അപ്പാടെ കാർന്നുതിന്ന മറവി !
                നാട്ടിൻപുറത്തിന്റെ ഇടവഴികളിലെ പൂഴിയിൽ വീണുരുണ്ട്, 'ഉസ്കൂളിലെ ' വെംബ്ലിയിലും ലോർഡ്സിലും നിരങ്ങിവീണു കൈമുട്ടിലും കാൽമുട്ടിലും പെയ്ന്റടിച്ചു നടന്നിരുന്ന കാലം....സൈക്കിളുള്ളവരെ ആരാധനയോടെ നോക്കിയിരുന്ന കാലം ...
                  അങ്ങിനെയിരിക്കുമ്പോളാണ് നാട്ടിലെ പ്രമാണിയായ ചാക്കപ്പന്റെ മോൻ കുഞ്ഞാപ്പൂന് പുത്തൻ "ഒരുവണ്ടി*" അവന്റെ മാമൻ അങ്ങ് കുന്നംകുളത്തൂന്ന് ഇറക്കുമതി ചെയ്തു കൊടുക്കുന്നത്...."കുന്നംകുളത്തുകിട്ടാത്ത സാധനം ഇന്ത്യയിൽ എവിടേയും കിട്ടില്ലെന്ന്‌" തലമുതിർന്ന കോരൻ കുഞ്ഞച്ചൻ ചന്ദ്രേട്ടന്റെ കടയിലിരുന്നു നാലാളുകേള്ക്കേ പ്രസ്താവിച്ചു...കോരൻ കുഞ്ഞച്ചനാണ് ഇന്നാട്ടിലെ സഞ്ചാരി...അതുകൊണ്ടുതന്നെ ഓരോ ചായക്കിടയിലും പ്രസ്താവനകളിങ്ങനെ ഇറങ്ങിക്കൊണ്ടേയിരിക്കും. ഇന്നത്തെ 'ജാലിയൻ കണാരനെ'  അങ്ങേരെ നോക്കി ഉണ്ടാക്കിയതാണോന്ന് എനിക്കിപ്പഴും ഒരു സംശയമില്ലാതില്ല ...
                     എന്തൊക്കെയായാലും കുഞ്ഞാപ്പൂന് വണ്ടി ഇശ്ശി അങ്ങട് പിടിച്ചു...നാട്ടിലെ വെളുത്ത പ്രമാണിമാർക്കെല്ലാം കറുപ്പിനോട് ഇത്തിരി വിരോധം ആയിരുന്നതുകൊണ്ടും ചാക്കപ്പനും കുടുംബത്തിനും കറുപ്പിനോട് ഇത്തിരി പ്രതിപത്തി കൂടുതലായിരുന്നതിനാലും കുലമൊന്നായിട്ടുകൂടി അവരോടുള്ള സംസർഗ്ഗത്തിൽ അവർ എപ്പോളും ഒരു കൈയ്യകലം കാത്തുസൂക്ഷിച്ചിരുന്നു ..... വീട്ടാരെല്ലാം കമ്മ്യൂണിസ്റുകാരായ കാരണം എല്ലാവരും ഒരേ കൈയ്യകലത്തിൽ ആയതുകാരണവും ചാക്കപ്പനും കുടുംബത്തിനും ഞങ്ങളോട്... അതായത് എന്റെ കുടുംബത്തിനോട് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നതുകൊണ്ടും ആവാം കുഞ്ഞാപ്പും ഞാനും ചങ്കും ചങ്കായത് ....എന്തായാലും അവനും ഞാനും എല്ലാ ഉടായിപ്പ് കേസിനും ഒപ്പമായിരുന്നു. അന്നും ഇന്നും എനിക്ക് മനസ്സിലാവാത്ത കാര്യം കുഞ്ഞാപ്പൂന്റെ വീട്ടിലെ പെണ്ണുങ്ങളെല്ലാം വെളുത്തിട്ടും ആണുങ്ങളെല്ലാം കറുത്തിട്ടുമാണ് ....ഉത്തരം കിട്ടാത്ത ചോദ്യം! 
                 നാട്ടിലെ വെളുത്തവർ കൈയ്യടക്കിവെച്ചിരുന്ന അഭിമാനത്തിലേക്കാണ് കുഞ്ഞാപ്പൂന്റെ ആ സൈക്കിൾ ഇടിച്ചു കയറിയത്....എന്തെന്നാൽ അന്ന് അന്നാട്ടിലുണ്ടായിരുന്ന നാലിൽ നാല് സൈക്കിളും മുൻപേ പ്രസ്താവിച്ചവരുടേതായിരുന്നു.....അന്നൊന്നും തിരിഞ്ഞുപോലും നോക്കാത്ത വടക്കേലെ ജാനകിയും...കിഴക്കുവീട്ടിലെ രമണീം.... ജമീല...മറിയ... ശാന്ത എന്നുള്ള സകല തരുണീമണികളും കുഞ്ഞാപ്പൂന്റെ സൈക്കിളിന്റെ പിന്നാലെയായി എന്നുപറഞ്ഞാൽ മതിയല്ലോ .....!!! 
TBC

Sunday, 2 April 2017

ഇടവേള

ഇടിവെട്ടി മഴ പെയ്തു തോർന്നിരിക്കുന്നു.....

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...