അവളുടെ ഈ നാണിച്ചുകൂമ്പിയ മിഴിയിണകൾ ... ഇടവപ്പാതിയിലും വസന്തം വിടർന്നപോലെ ..!
മൌനം വാക്കുകളെന്തോ തേടുമ്പോൾ ...അവനവളെ വാരിയടുപ്പിച്ച് അധരങ്ങൾ കവർന്നു ..!!!
അവളാകെ കോരിത്തരിച്ചു നിന്നു ...
അതുകണ്ട് നാണിച്ച് കത്തിജ്വലിച്ച് നിന്നിരുന്ന സൂര്യൻ മേഘക്കീറുകൾക്കിടയിൽ മുഖമൊളിപ്പിച്ചു ....
കരിയിലക്കിളികൾ ഇണകളെതേടിപ്പോയ് ...
ഒരു കാക്കക്കുയിൽ കുരവയിട്ടു ...!
കാക്കത്തമ്പുരാട്ടി നീണ്ടവാലുകൊണ്ട് മുഖം മറച്ചു ...!
ഓലേഞ്ഞാലി താണിരുന്നു ഇടം കണ്ണിട്ടു ....
അണ്ണാരക്കണ്ണൻ കണ്ണുപൊത്തി ..!
ഏതോ മേഘക്കീറുകൾക്കിടയിൽനിന്നുമൂർന്നുവീണ ബാഷ്പകണം അവരുടെ കവിളിനകളെ തഴുകി.......
അവൻ വീണ്ടും ചോദിച്ചു : ...
" എന്നെ മറക്കുമോ പൊന്നേ ...?! "
അവൾ അറിയാതെ അവന്റെ ഇടനെഞ്ചിലേക്ക് ചാഞ്ഞു ..............
കടപ്പാട് : ഏതോ അജ്ഞാതന് !!!