"മാഷ് വന്നിട്ട് കുറേനേരായോ ?..." അവളുടെ ചോദ്യമാണ് മിഥ്യയിലേക്കെന്നെ തിരികെ കൊണ്ടുവന്നത്.... സ്വന്തമായി ഓർമകളെങ്കിലും ഉണ്ടെന്നാശ്വസിക്കാം ...!!! "ഇല്ല്യാ .... കുറച്ചേരായെ ള്ളൂ... തണല് കണ്ടപ്പോള് ഇവിടിരുന്നൂന്നു മാത്രം ...!" അക്ഷരങ്ങൾ കാതുകൾ തേടിപ്പോകുമ്പോഴും കണ്ണുകൾ അവളുടെ നെറുകയിലെ നരയിൽ എൻറെ യൌവ്വനത്തെ തേടുകയായിരുന്നു. വർഷങ്ങൾ പിറകിലെ ഓർമകളിലെവിടെയോ ഉള്ള മാഷിന്റെ ലച്ചൂനെ അയാൾക്ക് ഇനിയും കണ്ടെത്താനായിട്ടില്ല...
രണ്ടാളുടെയും വാക്കുകൾ ഔപചാരികതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു ...വാക്കുകൾ ഗതികിട്ടാത്ത ആത്മാവുപോൽ ശൂന്യതയിൽ അലയുകയാണ് .... കാറ്റിന്റെ വികൃതിയിൽ നെറ്റിയിലേക്കുവീണ നരകയറുന്ന മുടിയിഴകൾ അവൾ ഇടതുകൈകൊണ്ട് കോതിയൊതുക്കുന്നുണ്ട് ...., പണ്ടത്തേതിൽനിന്നും മാറ്റമില്ലാതെയായ് തോന്നിയതതുമാത്രമാണ് ....
യൌവ്വനത്തിൽ വിധവയായ അവൾ വാർദ്ധക്യത്തിന്റെ കരിമ്പടം പുതയ്ക്കാൻ വ്യർത്ഥമായ് ശ്രമിക്കുകയാണ് ..... താനിത്രനാളും കാത്തുവെച്ച ഹൃദയം മിടിക്കുന്നതവൾക്ക് കേൾക്കുന്നുണ്ടാകുമോ ....?
Indra.... I just can't believe!!! Is that you my friend who always be happy and make me smile whenever I met you. when I went through your words I admit that I couldn't hold my emotions, tears sometimes indicate internal heavenly bliss that you fail to express through words... thank you dear for being my friend I am proud of you... keep writing
ReplyDeleteFlattered!!!
DeleteThanks! Really means a lot..... Keep Rocking dear!!!