.
വെയിലിന്റെ തീക്ഷ്ണത കൂടുന്നുണ്ട് , റോഡില്‍ കരിമ്പടം തീർത്ത് വാഹനങ്ങളുടെ നീണ്ടനിര !.. വെയിലിൽനിന്നു രക്ഷപ്പെടാൻ കൈയിൽ കിട്ടിയത് ഇന്നത്തെ ദിനപ്പത്രമാണ് .. വഴിയില്‍നിന്നും വാങ്ങിയതെത്ര നന്നായി !!!ഹാ ...ഇതിനു ഇങ്ങനെയെങ്കിലും ഉപകാരമുണ്ടെന്നാശ്വസിച്ചു .
ഇന്നും അവൾക്കൊരു പൊതിച്ചോറു വാങ്ങിക്കൊടുക്കണം ...പാതയോരത്തെ പൂ വില്പ്പനക്കാരിക്കുട്ട്യാണ് ...പണ്ടെങ്ങോ നാടുവിട്ടിവിടെ വന്ന ഏതോ തമിഴ് നാടോടികളുടെ ആവാനേ തരമുള്ളൂ ...പത്തു വയസ്സില്‍ താഴെയാണ് ചിരികണ്ടാല്‍ തന്റെ മകളെന്നെ ...
ചിന്തകള്‍ തലച്ചോറിൽനിന്നും ഉത്ഭവിക്കുന്നതിനു മുന്നേ ആരുടെയോ കൈപ്പടം മുഖത്തെ ആട്ടിക്കളഞ്ഞു ...ഉച്ചവെയിൽ മൂത്തുനില്ക്കുന്ന റോഡരികിൽ നിന്നും കുറേ നിഴലുകൾ പാഞ്ഞുവരുന്നു ...." ഇവനാണ് അവളെ ..." "മകളുടെ പ്രായമല്ലേടോ .." ആക്രോശങ്ങൾ നീണ്ടുപോകുന്നു ....
പാതയോരത്തെ അഴുക്കുചാലില്കിടന്നു അവൾ വീണ്ടും പുഞ്ചിരിക്കുന്നു ....!!!
every single girl child is not at all safe in our society, there are full of wolves to tear her in to pieces. we fail to identify the saint and Saitan. why because we give more importance to the physical appearance rather than their original personality. Daylight saint become evil in the dark.
ReplyDeleteനന്ദി നമസ്കാരം..... ;)
ReplyDelete