Wednesday, 20 January 2021

ജനനം

ഓരോ സ്വപ്നം മരിക്കുമ്പോഴും ഓരോ നക്ഷത്രങ്ങൾ മിഴി ചിമ്മാതെയാകുന്നു....

ഹൃദയമിടിപ്പൊന്നു താളം തെറ്റിയോടുമ്പോൾ...
പഞ്ചാരിയിൽ ഒരു കാലം കൂടിയേറുന്നു....

മനസ്സ് ശൂന്യമാകുമ്പോൾ....
ആകാശം മഴ പൊഴിക്കുന്നു....

അതിജീവനം ദുഷ്കരമാവുമ്പോൾ
തെക്കേതൊടിയിലെ ഒരു മാവിന് ആരോ കോടാലി വെക്കുന്നു....

ഹൃദയം അവസാന ചംക്രമണത്തിനുള്ള ഊർജ്ജം തിരയുമ്പോൾ
അഗ്നി ദേഹത്തെ പുതക്കുന്നു!

അവസാന അസ്ഥിയും ചാരമാകുമ്പോൾ
ഇനിയും പൂർത്തിയാവാത്ത സ്വപ്നങ്ങൾ സ്വതന്ത്രരാകുന്നു!!

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...