Thursday, 29 November 2018

സ്വസ്ഥി

ഓരോ ചുംബനങ്ങളുടെ ഇടവേളകളിലും... നിന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും...
ഇടമുറിയാതെ തുള്ളിക്കൊരുകുടം പെയ്യുന്ന ഈ തുലാവര്ഷത്തിലും....
നിന്റെ പ്രണയം എന്നെ പൊതിഞ് എന്നിലെ ശ്വേതകണങ്ങളെ ഊറ്റിയെടുക്കുകയാണ്...

ഇത്രമേൽ ദീർഘമായതെന്താണ് ?
...എന്താണ് നിന്നെ പുൽകുമ്പോൾ മാത്രം ഘടികാരം ചലിക്കാത്തത്?
...കാറ്റിനെന്താണ് വേഗമില്ലാത്തത്?
...ഇനിയുമെന്തേ എന്റെ എന്റെയുള്ളിലെ ആർത്തിരമ്പുന്ന കടൽ ശാന്തമാവാത്തത്..? എന്തേ ഇനിയുമീ കണ്ണിലെ കണ്ണീരുറവ വറ്റാത്തത്...എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിക്കുന്ന നിന്റെ ഓരോ തുള്ളിയിലും ഞാനറിയുന്നു....നീ ഞാനാണ്...ഞാൻ നീയും!!!

Monday, 12 November 2018

നക്ഷത്രകാതം

രണ്ടു ധ്രുവങ്ങൾ രണ്ടു ദൂരങ്ങൾ രണ്ടു നക്ഷത്രങ്ങൾ.... ഒന്നു നീയും ഒന്നു ഞാനും.... നിന്നെ കാണാൻ ഉയിർത്തെഴുന്നേൽക്കുന്ന ഞാനും എന്നേക്കാണാൻ വീണ്ടും പിറവികൊള്ളുന്ന നീയും....
ഒരു കടങ്കഥ പോലെ....

Wednesday, 10 October 2018

അശ്വമേധം!!

"അപ്പൊ ന്നെ മുഴുവനായി കാണണ്ടേ...?"
"വേണ്ട...!!"
അവൾക്കത്ഭുതം
"...പിന്നെ?"
"നിന്റെ നീണ്ട മൂക്ക് ചുവക്കുന്നതും...അതിന്റെ തുമ്പിൽ ഊറിവരുന്ന ശ്വേതകണങ്ങളും..കാണണം.."
"പിന്നെ...?"
"പിന്നെ..നിന്റെ ഉടലാഴങ്ങളറിയണം...
നിന്റെ ഹൃദയമിടിപ്പ് ....നിന്റെ മാറിലമർന്നു എനിക്കെണ്ണണം...
പിരിയാനാകാത്തവിധം നിന്നെ കെട്ടിപ്പിടിക്കണം....
നിന്റെ വലംപിരി കഴുത്തിൽ നിന്നും നിന്റെ വിയർപ്പിന്റെ രുചിയറിയണം..."
ഓരോ..വട്ട്!!"
...അവൾ
"ഇത്രേ ഉള്ളോ...കഴിഞ്ഞോ....???"
അവൾ വീണ്ടും...
"ഇല്ല....
നിന്റെ കഥകളൊളിപ്പിച്ചുവെച്ച ആ കണ്ണുകളിൽ മുത്തമിടണം...
അവസാനം തേടിപ്പായുന്ന അശ്വമേധം അവസാനിക്കുമ്പോൾ എനിക്കുനിന്നെ കെട്ടിപ്പിടിച്ചു ഈ രാവ് തീരും വരെയും കഥകൾ കേൾക്കണം....
പുലർകാലത്തു നിന്റെ കാർകൂന്തലിന്റെ ഗന്ധമാസ്വദിച്ചുറങ്ങണം....
അവസാനമില്ലാതെ....."
"സാർ.... പൈസ...???"
"പൈസയോ..ഏത് പൈസ....?"
"മണിക്കൂർ ഒന്നു കഴിഞ്ഞു...അടുത്ത ആള് വരാനുണ്ട്!!!"

Thursday, 4 October 2018

കായൽത്തീരം....


വൈകുന്നേരങ്ങളിലെ  ഈ ഒറ്റക്കിരുപ്പ് ഏകാന്തതയെ ഭയപ്പെട്ടിരുന്ന കാലത്തിൽ നിന്നും ഏകാന്തതയെ പ്രണയിക്കുന്ന കാലത്തേക്കുള്ള പ്രയാണമാണ്.
 ചെറിയ ചൂടുള്ള കാറ്റ് വീശുന്നുണ്ട്, കൂടണയാൻ വെമ്പുന്ന കാക്കകളും മൈനകളും കലപില കൂട്ടുന്നുണ്ട്, ഏതോ തീവണ്ടി കൂക്കിവിളിച്ചു പോകുന്നുണ്ട്....
ആകാശത്തു സൂര്യൻ കുംകുമം പരത്തി പോയിരിക്കുന്നു....
അതെ ഞാൻ ഒറ്റക്കല്ല..... 
കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു ...
ചിന്തകൾ അവളിൽ തട്ടി നിൽക്കുന്നു...എന്നാണ് ...എന്നാണ് എനിക്കിതിൽ നിന്നും ഒന്ന് രക്ഷപ്പെടാനാവുക ...
"പക്ഷേ...അവള് രക്ഷപ്പെട്ടല്ലോ...." ആത്മാവ് മന്ത്രിക്കുന്നു...
മെല്ലെ ഇരുൾ പരക്കുന്നുണ്ട്..ചന്ദ്രനിന്ന് നേരത്തെയാണോ..?
അവനെ കാത്തിരിക്കുന്നവൾ നേരത്തെ എത്തിയിട്ടുണ്ട്.., ഇത്രകാലമായിട്ടും അവരുടെ പിണക്കം തീർന്നിട്ടില്ലെന്ന് തോന്നുന്നു....
എന്നായിരിക്കും അവളീ കാത്തിരുപ്പ് തുടങ്ങിയിട്ടുണ്ടാവുക..?
എന്തായിരിക്കും അവരിങ്ങനെ പിണങ്ങാനുള്ള കാരണം...?
ചോദ്യങ്ങളിങ്ങനെ ഉയിർത്തെണീക്കുകയാണ്...അല്ലെങ്കിലും ചോദ്യങ്ങൾ എന്നാണ് അവസാനിച്ചിട്ടുള്ളത്...പലതും നമ്മൾ മൂടിവെക്കുകയായിരുന്നില്ലേ..
ഒരു ചോദ്യത്തിന്റെ മാത്രം ദൂരമുണ്ടായിരുന്ന നമ്മളെന്ന വാക്കിലേക്ക് എനിക്കിനിയുമെന്തേ എത്തിച്ചേരാനാവാത്തത് ?
"ഇതൊക്കെ ഇപ്പൊ എന്തിന്..?" ആത്മാവ് വീണ്ടും.!!!
അതേ ...ഇതൊക്കെ ഇപ്പൊ എന്തിന്..?
പണ്ടാരോ പറഞ്ഞപോലെ ചില ഓർമ്മകൾ പൂച്ചകളെ പോലെയാണ്...എവിടെ കൊണ്ടുപോയി കളഞ്ഞാലും തിരികെയെത്തും...
"ഒരു പുക തന്നൂടെ.." ആത്മാവ് ചോദിക്കുന്നു....
"അതിനിപ്പോ ഞാൻ വലിക്കാറില്ലല്ലോ..." മാനസാന്തരപ്പെട്ട ഞാൻ ആത്മാവിനോട്...
"ഇന്നൊരെണ്ണം..."? ആത്മാവ് വീണ്ടും...
"ഇന്നെന്താണിപ്പോ പെട്ടെന്നിങ്ങനെ പ്രലോഭിപ്പിക്കാൻ...?" മാനസാന്തരപ്പെട്ട ഞാൻ ആത്മാവിനോട്...
"നിന്റെ തത്വചിന്ത കേട്ടിട്ടാണ്.." ആത്മാവിന്റെ വളിച്ച കോമഡി...
"ലേശം മനഃസ്സമാധാനം തരാൻ പറ്റ്വോ...?" മാനസാന്തരപ്പെട്ട ഞാൻ ആത്മാവിനോട്...
ആത്മാവിന്റെ അടുത്തൂന്ന് അനക്കമൊന്നുമില്ല...
"ഭാഗ്യം... പണ്ടാരം ഒതുങ്ങിയെന്ന് തോന്നുന്നു!!!..."മാനസാന്തരപ്പെട്ട ഞാൻ എന്നോട് തന്നെ....
ദൂരെനിന്നും ചൂളം വിളി വീണ്ടും കേൾക്കുന്നു....ആറുമണിയുടെ പരശുറാം....
അധികം വൈകീട്ടില്യാ ഏഴര മണി ആയതേ ഉള്ളൂ...."ഇവിടെ സമയത്തു വരുന്ന എന്തേലുമുണ്ടോ....?" അമർഷം...
 കൃത്യമായ ഇടവേളകളിൽ ഋതുക്കൾ മാറുന്നുണ്ടെന്നായിരുന്നു ഇതുവരെയുള്ള മനുഷ്യന്റെ കാഴ്ചപ്പാട്...പ്രത്യേകിച്ചും നമ്മൾ മലയാളികളുടെ....
ഇതിപ്പോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് അതിലൊരു തീരുമാനം പ്രകൃതി ആക്കി കൊടുത്തു...സന്തോഷം...
അവസാനം എന്തുണ്ടായി...?
കുറെയെണ്ണം തോളോട് തോൾ ചേർന്നു ...കുറേയെണ്ണം കുത്തിത്തിരുപ്പ് ഉണ്ടാക്കി...
"ആ ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യങ്ങളല്ല..!!!"
അല്ലെങ്കിലും നമ്മളനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണല്ലോ...."ആടുജീവിതം".... വെളിപാട്....
ആത്മാവ് വീണ്ടും നിശബ്തതയിലാണ്...
 ചിന്തകൾ ഇങ്ങനെ വിഹരിച്ചുകൊണ്ടിരിക്കാണ്....
അല്ലെങ്കിലും ഈ ലോകത്ത് പുല്ലുകളേക്കാൾ കൂടുതലുള്ളത് ചിന്തകളാണല്ലോ....
"ഇയാളെന്താ ഒന്നും മിണ്ടാത്തെ...."? ആത്മാവിനോട് ഞാൻ....
മനുഷ്യന്മാർ എത്ര സ്വാർത്ഥരാണ്... തന്റെ മനസുഖം മാത്രം ലക്ഷ്യമിട്ട് എന്തും ചെയ്യും.... "ഭ്രാന്തന്റെ ജ്വൽപ്പനങ്ങൾ"...

നിശബ്ദത.... 

എവിടുന്നോ ഒരു മൂങ്ങ കരയുന്നത് മാത്രം കേൾക്കാം....കായൽ ഇന്നും വെള്ളിവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നുണ്ട്.....

"ബ്ലും.."
ദേ കിടക്കുന്നു ഒടിയന്തെങ്ങിലെ പൊകഞ്ഞ കൊള്ളി കൊട്ടതേങ്ങാ....
ഇവറ്റോൾക്കെവിടെ സൗന്ദര്യാസ്വാദനം....
 മനുഷ്യൻ എന്തേലും ഒന്ന് മനസ്സമാധാനത്തോടെ ആസ്വദിക്കുമ്പോൾ അപ്പൊ എവിടുന്നേലും വലിഞ്ഞു കേറി വന്നോളും കുറേ സദാചാരക്കാർ.....
"സദാചാരം" എനിക്ക് കിട്ടാത്തത് വേറെ ആർക്കേലും കിട്ടുന്നത് കാണുമ്പോളുള്ള കുരുപൊട്ടലല്ലേ അത്.....ആ...ആർക്കറിയാ..
ഗദ്ഗദം...
എന്തായാലും ബഹു.സു.കോ. അതിലൊരു തീരുമാനം ആക്കി കൊടുത്തിത്തിട്ടുണ്ട്...നല്ല കാര്യം... കാര്യങ്ങളൊക്കെ സങ്കീര്ണമാക്കിയവർക്കെല്ലാം സന്തോഷമേകിയ വാർത്ത...

ശുദ്ധ അസംബന്ധം...

എന്നിലെ സദാചാരക്കാരൻ ഉണരുന്നു...

ആ...കിട്ടുന്നോർക്കേലും കിട്ടട്ടെ....ഒരിക്കൽ...ആ... അല്ലേൽ വേണ്ട...
ശുഭാപ്തി വിശ്വാസം ആവിയായി പോകുന്നു.....

ഹലോ...പൂയ്

ഞാൻ ആത്മാവിനോട്...

എവിടെ.... അപ്പുറത്ത് എനക്കമൊന്നുമില്ല....
ഇയാള് ചത്തോ.... വീണ്ടും രോഷം!!!

അല്ലേലും ആരോടേലും ഒന്ന് മിണ്ടാൻ നോക്കുമ്പോ ഒരാളും കാണില്ല്യ....

സ്വാഭാവികം!

ആരുമില്ലേൽ അവനവനോട് തന്നെ ഒന്ന് മിണ്ടാന്ന് വെച്ചപ്പോ ദാ കിടക്കുന്നു....

എടോ മണ്ടൻകുണാപ്പി താനല്ലേടോ എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞേ...എന്നിട്ടിപ്പൊ കുറ്റം മുഴുവൻ എനിക്കോ.....??

ജീവൻ കിട്ടിയ ആത്മാവ് കലിപ്പ് മോഡില്.....

ഹഹഹ.....
ഹഹഹ.....

ബോധമുള്ള പകുതി അട്ടഹസിക്കുന്നു.....

അല്ലേലും ആർക്കും ആരേയും അങ്ങിനെ ഒഴിവാക്കാൻ പറ്റില്ലല്ലോ.....

കാലം തെറ്റിയ ഏതോ മഴ വരാൻ പോകുന്നുണ്ട്....
ആത്മാവിന് ഒരു പൊക കൊടുത്താലോ...
ചിന്ത....

ഓ...മാനസാന്തരപ്പെട്ട പൊന്നു തമ്പുരാനെ പൊക വേണ്ടേ....നിങ്ങളിപ്പോ ഉള്ള പോലെതന്നെ അങ്ങോട്ട് പോയാൽ മതി...

എന്ന്....ശുദ്ധനായ ആത്മാവിന്റെ പാതി....

അല്ലേലും ചിലത് മാറ്റമില്ലാതെ നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ....

ഇനി വരാൻ പോകുന്ന കാലത്തിന്റെ അനാവശ്യവും....

മഴ ആർത്തലച്ചു പെയ്യുന്നു....

ഭാണ്ഡമെടുത്തോടുന്ന ഞാൻ........

_ശുഭം_






Thursday, 5 July 2018

മായക്കാഴ്ച!


 "അന്ന് നമ്മൾ പ്രണയിക്കുമ്പോൾ നിന്നിൽ ചുവന്നരക്തമായിരുന്നു. ചുവപ്പ്!!! പ്രണയത്തിന്റെ ...വിപ്ലവത്തിന്റെ... ഗുല്മോഹറിന്റെ ചുവപ്പ് ... "

 കാലങ്ങൾ കാതങ്ങൾ താണ്ടിയിട്ടും ഓര്മകളിപ്പോഴും തളിരണിഞ്ഞു നിൽക്കുകയാണ് ആ കലാലയ വാതിൽക്കലിൽ .... ഓര്മകളിലിപ്പോഴും വസന്തമാണ്....ഓർമകളിൽ ഇപ്പോഴും നീയുണ്ടല്ലോ... "നീ.." നീയെന്ന വാക്കിനോടാണെനിക്കിപ്പോ പ്രണയം..... അവസാനമില്ലാത്ത അജ്ഞാതമായ നിർവൃതി !

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...