അങ്ങനെ പിറ്റേന്ന്...
ഫിക്സ്ചർ കണ്ടപ്പോൾ തന്നെ ഞങ്ങടെ പകുതി ബോധം പോയി... "ദി ഗ്രൂപ്പ്" ആണ് എതിരാളികൾ.. തിരുപ്പതിയായി എന്ന ലെവലിൽ ക്ലബ്ബ് ക്യാപ്റ്റൻ "മനോജേട്ടൻ."
അന്നും ഇന്നും ഫുട്‌ബോളിൽ അവരെ വെല്ലാൻ ടീമില്ല. കുമാരനും മനോജും കീപ്പർ ബാബുവും മത്തിയും ഐലയും അങ്ങനെ കുറേ എണ്ണവും...
ഞങ്ങടെ കീപ്പർ "സജുവേട്ടന്റെ" ധൈര്യം സ്റ്റോപ്പർ ബാക്ക് "സൂര്യനാണ്".അത്യാവശ്യം ഉയരവും നല്ല ഒത്ത തടിയുമുള്ള അവനെ കടന്നിട്ട് വേണം ഗോൾ ആവാൻ എന്നുള്ള അഹങ്കാരത്തിൽ ആണ് കീപ്പർ...
ആദ്യമായിട്ട് ബൂട്ടിട്ട് കളിക്കാൻ പോകുന്നതിന്റെ അങ്കലാപ്പിൽ ആണ് ബാക്കിയുള്ളവർ...
കളി തുടങ്ങി
ആകെ പൊക...ബോൾ ഇങ്ങനെ പറക്കുന്നുണ്ട്...ഇടക്ക് കണ്ടു "സൂര്യന്റെ" ബൂട്ടും പറക്കുന്നത്...
അവസാനം കളി കഴിഞ്ഞപ്പോ ഞങ്ങടെ കാലിൽ ബൂട്ടൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വല നിറച്ചും ഗോൾ അവർ അടിച്ചു കൂട്ടിയിരുന്നു...8 ഗോൾ..അതിനെപ്പറ്റിയുള്ള വാഗ്വാദങ്ങൾ കുറച്ചുകാലം ഉണ്ടായിരുന്നു..അവർക്ക് എണ്ണം പിഴച്ചതാണെന്നും ശരിക്കും 9 ഗോൾ ഉണ്ടെന്നും... സംതൃപ്തിക്ക് വേറെ എങ്ങോട്ടേലും പോണോ...എല്ലാവർക്കും വയർ നിറഞ്ഞു.
ഈ കലിപ്പെല്ലാം വോളിയിൽ തീർത്തു ഫൈനലിൽ എത്തി...
ഫൈനലിൽ റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ചിട്ട് വോകൗട് നടത്തി..വരുന്ന വരവിൽ രണ്ട് ബോളും നെറ്റും എടുക്കാൻ മറന്നില്ല....പ്രശ്‌നം ഒന്നും ഉണ്ടായില്ല ചെറുതായി ഒന്ന് പോലീസ് കേസ് ആയി...അവര് വന്ന് പറഞ്ഞപ്പോ ഞങ്ങൾ പിന്നെ ഒടക്കാനൊന്നും നിന്നില്ല..പേടിച്ചിട്ടല്ലാട്ടോ..പോലീസ് അന്നും ഇന്നും നമുക്ക് പുല്ലാണ്....
TBC
No comments:
Post a Comment