പറയാൻ ശ്രമിക്കുമ്പോഴെല്ലാം നീ
വന്നെന്റെ കഴുത്തിൽ നിന്റെ നീണ്ട
ചുവന്ന ക്യൂട്ടക്‌സ് ഇട്ട വിരലുകൾ ആഴ്ത്തി
എന്റെ ശ്വാസത്തെ തടയാറുണ്ട്....
അപ്പോഴെല്ലാം നിന്റെ ഉണ്ട കണ്ണുകളിൽ കാണുന്ന തുടിക്കുന്ന പ്രണയത്തിന്റെ അഗാഥതയിൽ ഞാൻ മുങ്ങി മരിക്കാറുണ്ട്....
ആത്മാവ് സ്വതന്ത്രമായി പറക്കുമ്പോൾ നിന്റെ തണുത്ത കൈകളിൽ എന്റെ ദേഹം വിറക്കുമ്പോൾ പെട്ടന്ന് നേരം പുലരാറുണ്ട്....
അവസാനം കണ്ണുകളിൽ പ്രകാശം വന്ന് ചുംബിക്കുമ്പോൾ മാത്രമാണ് നീ....
നീ വെറുമൊരു സ്വപ്‌നമാണെന്ന് ഞാനറിയുന്നത്....
പക്ഷേ അപ്പോഴും നിന്റെ നീണ്ട ചുവന്ന ക്യൂട്ടക്‌സ് ഇട്ട വിരലുകളുടെ പാട് എന്റെ കഴുത്തിൽ ബാക്കിയാകാറുണ്ട്.....
No comments:
Post a Comment