Monday, 28 June 2021

അവസാന കണിക.

ഉന്മാദത്തിന്റെ അവസാന കണികയും കെട്ടുപോകുമ്പോൾ...
വിഷാദത്തിന്റെ മൊട്ടുകൾ വീണ്ടും പൂക്കുന്നു...
ഓർമകൾക്ക് കറുപ്പ്‌ നിറമാകുന്നു...
സ്വപ്നങ്ങൾ കണ്ണീരായി വറ്റിപ്പോകുന്നു...
ചിന്തകളിൽ കാർമേഘം മൂടുന്നു...
ഒരു ജീവന്റെ അഗാധതയിൽ അവ വിരക്തിയായ് പെയ്യുന്നു.
ചുവപ്പ് പടർന്ന കണ്ണുകളിൽ കാഴ്ച മറയുന്നു...
മോഹങ്ങളെ ഗർഭം ധരിച്ച നക്ഷത്രക്കൂട്ടങ്ങൾ ചാപിള്ളകളെ പ്രസവിക്കുന്നു...

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...