'ഇരുട്ട്' ഭയമാണെന്ന് പറഞ്ഞുതന്നതാരായിരുന്നു....?
അമ്മയോട് പിണങ്ങി ഇരുട്ടുമുറിയിൽ ഒറ്റക്കിരുന്നപ്പോൾ കണ്ണീരൊപ്പാൻ വന്ന അച്ചമ്മയാണ് 'ഇരുട്ട് 'ഭയമാണെന്ന് ആദ്യമറിയച്ചത് ...
ക്ലാസ്സ് മുറികളിലൊന്നിൽ ഒതുങ്ങിക്കൂടിയ എൻറെ ചിന്തകളെ പുറംലോകം കാണിച്ചതും ,'ഇരുട്ട്' ഭയപ്പെടുത്തുമെന്നും പറഞ്ഞത് പ്രീയപ്പെട്ട ടീച്ചർ ആയിരുന്നു ...
വീടിൻറെ ഇരുളറകളിൽ ഒളിച്ചുനിന്ന എന്നെ പുതുലോകം കാണിച്ചതെന്റെ സുഹൃത്തുക്കളായിരുന്നു .....
അവസാനം ,
പ്രണയത്തിന്റെ മായലോകത്തിൽ നിന്നും എന്നെ മറവിയുടെ ഇരുട്ടിലേക്ക്' തള്ളിയിട്ടകന്നതുമാത്രം നീ ....
No comments:
Post a Comment