ഓരോ രാത്രിയും പകലിനെ കാത്തിരിക്കുന്നതുപോലെ ഈ കാത്തിരുപ്പവസാനിക്കുന്നില്ല ... ഇരുട്ടില്നിന്നും വരുന്ന ഓരോ കാലൊച്ചയും കാത്തിരുപ്പിനവസാനമാണെന്നുള്ള പ്രതീക്ഷയോടെ .....
അന്ധകാരം കാഴ്ച്ചയെ മറയ്ക്കുന്നു, ഇനിയും മറയ്ക്കാത്തത് മനസ്സിനെ മാത്രം.അചഞ്ചല മനസ്സിനുടമയായ 'ഞാൻ' ചഞ്ചലമായ മനുഷ്യകുലത്തിന് അപമാനമാണെന്ന് തോന്നിയതിനാലാവാം ഈ ഇരുട്ടുമുറിയില് ഈ ചങ്ങലയില് എന്നെത്തളച്ചത്....
ഇപ്പോളിവിടെ കൂട്ട് കുറേ പാതിവെന്ത മോഹങ്ങളും സ്വപ്നങ്ങളും മാത്രം...കാറ്റിന്റെ മർമരം മാത്രം ഇടക്കെന്നെ ഓർക്കുന്നു, വേണം ഇവിടുന്നൊന്ന് രക്ഷപ്പെടണം .... അതിരുകളില്ലാത്ത ലോകത്തിലേക്ക് സ്വപ്നങ്ങളുടെ തേരിലേറി ...പക്ഷെ , കാത്തിരുപ്പുകൾ ഒന്നും അവസാനിക്കുന്നില്ലല്ലോ...............!!!
No comments:
Post a Comment