ഇപ്പൊ മരിക്കുന്നതിനെ കുറിച്ചൊന്നാലോചിച്ചു നോക്കൂ...
ഈ പെയ്യുന്ന മഴയിൽ നമ്മുടെ സ്വപ്നങ്ങളെ ഒഴുക്കിവിട്ട്...
കണ്ഠനാളത്തിൽ നിന്നുയർന്നുവരുന്ന അവസാന തേങ്ങലിനെ
ഈ മഴയുടെ ഹുങ്കാരത്തിൽ അലയാൻ വിട്ട്...
രക്തം തണുത്തുറഞ്ഞ-
വസാന ചലനവുമറ്റ്...
ഒരറ്റത്ത് പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കോർത്ത് മച്ചിൽ കെട്ടി...
പ്രീയപ്പെട്ടവരില്ലാത്ത പുതിയ ആകാശം തേടി...
പിന്നെയൊന്ന് വെളുത്തിരുട്ടുമ്പോൾ ഒരു നക്ഷത്രംകൂടി ജന്മം കൊള്ളുന്നു...
No comments:
Post a Comment