Saturday, 28 August 2021

ഇപ്പൊ മരിച്ചാൽ....

ഇപ്പൊ മരിച്ചാൽ....
ഇപ്പൊ മരിച്ചാൽ അവളെ നഷ്ടപ്പെടുത്തേണ്ട...
പ്രതീക്ഷകളുടെ അമിതഭാരം ചുമക്കേണ്ട...
നഷ്ടസ്വപ്നങ്ങളെ ഓർത്തു സങ്കടപ്പെടേണ്ട...
നാളെയെ ഓർത്ത് വ്യാകുലപ്പെടേണ്ട...
ഇപ്പൊ മരിക്കുന്നത് എന്തെളുപ്പമാണ്,
ചോദ്യങ്ങളില്ലാതെ...
ബാക്കിയാകുന്ന നേടുവീർപ്പുകളെ ഓർക്കാതെ...
പിന്നെയെപ്പോഴോ നൽകാൻ മാറ്റിവെച്ച ചുംബനം കൊതിക്കാതെ...
പരാതികളും പരിഭവങ്ങളുമില്ലാതെ...
ഒരു നനുത്ത ഓർമയിലേക്ക് ഊളിയിട്ടിറങ്ങുന്നത്...
ഇപ്പൊ മരിച്ചാൽ എല്ലാം എളുപ്പമാണ്!!!

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...